ധാക്ക: ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടിക്ക് (ബിഎൻപി) വിജയം. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോർട് ചെയ്യുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും.
വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് രാജ്യം വിടേണ്ടി വന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിച്ചത്.
ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. വ്യാഴാഴ്‌ച പ്രാദേശിക സമയം രാവിലെ 7.30 മുതൽ വൈകീട്ട് 4.30 വരെയാണ് വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലൈ ചാർട്ടർ’ നടപ്പാക്കണോയെന്ന കാര്യത്തിൽ ഹിതപരിശോധനയും നടത്തി.
ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18നും 37നുമിടയിൽ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാൻ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































