‘ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഉറപ്പ്’; താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇന്ത്യ-ബംഗ്ളാദേശ് ബന്ധത്തിലുണ്ടായ വിള്ളലുകൾക്ക് ശേഷം പുതിയ സൗഹൃദത്തിന്റെ കരങ്ങളാണ് മോദി നീട്ടുന്നത്.

By Senior Reporter, Malabar News
pm-modi
Ajwa Travels

ന്യൂഡെൽഹി: ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ ബിഎൻപിയെയും (ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി) താരിഖ് റഹ്‌മാനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ളാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്‌മാന്‌ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ അറിയിക്കുന്നുവെന്നാണ് മോദി എക്‌സിൽ കുറിച്ചത്.

ഈ വിജയം നിങ്ങളുടെ നേതൃത്വത്തെ കുറിച്ച് ബംഗ്ളാദേശിലെ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ളാദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും മോദി ഉറപ്പ് നൽകി.

നമ്മുടെ ബഹുമുഖ ബന്ധങ്ങൾ ശക്‌തിപ്പെടുത്താനും പൊതുവായ വികസന ലക്ഷ്യങ്ങൾക്കായി ഒന്നിച്ച് പ്രവർത്തിക്കാനും ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇന്ത്യ-ബംഗ്ളാദേശ് ബന്ധത്തിലുണ്ടായ വിള്ളലുകൾക്ക് ശേഷം പുതിയ സൗഹൃദത്തിന്റെ കരങ്ങളാണ് മോദി നീട്ടുന്നത്.

300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടിയാണ് വിജയിച്ചത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് രാജ്യം വിടേണ്ടി വന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിച്ചത്.

Most Read| ബെന്നി ബെഹനാൻ കെപിസിസി അധ്യക്ഷൻ? പാർട്ടിയിൽ ഭൂരിപക്ഷ പിന്തുണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE