കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ (95) കാലം ചെയ്‌തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു.
ജീവിതം കൊണ്ടും ആശയം കൊണ്ടും പകരം വെക്കാനില്ലാത്ത നേതൃത്വമാണ് തോമസ് പ്രഥമൻ ബാവയുടെ വേർപാടോടെ യാക്കോബായ സഭയ്‌ക്ക് നഷ്‌ടമാകുന്നത്. 1929 ജൂലൈ 22ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു.
1974ൽ മെത്രോപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡണ്ടായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി. ആരോഗ്യ കാരണങ്ങളാൽ 2019 മേയ് ഒന്നിന് ഭരണ ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്‌മീയ നേതൃസ്‌ഥാനത്ത് തുടരുകയായിരുന്നു.
Most Read| വ്യവസ്‌ഥകളോടെ ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാർ; ഹിസ്ബുല്ല നേതാവ്