മിൻസ്‌ക്: യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ നിർണായക നീക്കം നടത്തി ബെലാറുസ്. റഷ്യക്ക് സജീവ പിന്തുണ പ്രഖ്യാപിച്ചാണ് ബെലാറുസ് രംഗത്ത് വന്നിരിക്കുന്നത്. ആണവായുധമുക്‌ത രാഷ്‌ട്ര പദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറുസ് പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറുസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നടപടി.
അണുവായുധ സേനയോട് സജ്‌ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്. പാശ്‌ചാത്യ രാജ്യങ്ങൾ ഒന്നടങ്കം യുക്രൈൻ ആക്രമിച്ച റഷ്യൻ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്‌ജരായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. അതേസമയം, പുടിന്റെ പരാമർശത്തിൽ അമേരിക്ക ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി.
അതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്‌ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രത്യേക പൊതുയോഗം ചേര്‍ന്ന് സ്‌ഥിതി വിലയിരുത്താനാണ് ഐക്യരാഷ്‌ട്ര സഭയുടെ തീരുമാനം.
എന്നാൽ യുഎൻ അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 11 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യുഎഇയും ആണ് വോട്ടെടുപ്പിൽ വിട്ടുനിന്നത്.
Most Read: പ്രളയം തകർത്ത അഭിനന്ദിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ചു; പുതിയ വീടൊരുങ്ങി







































