കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടും ഡോക്‌ടർമാരുടെ സുരക്ഷയ്‌ക്ക് നടപടി ആവശ്യപ്പെട്ടും ജൂനിയർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. മരണം വരെ നിരാഹാര സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്‌ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ജൂനിയർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. 24 മണിക്കൂറിനുള്ളിൽ നടപ്പാക്കിയില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി, ധർമസ്‌ഥലയിലെ ഡൊറീന ക്രോസിങ്ങിൽ വെള്ളിയാഴ്‌ച ജൂനിയർ ഡോക്‌ടർമാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു.
അതേ വേദിയിലാണ് ആറ് ജൂനിയർ ഡോക്‌ടർമാർ നിരാഹാര സമരവും ആരംഭിച്ചത്. ഭക്ഷണം കഴിക്കാതെ ജോലിക്ക് ഹാജരാകുമെന്നും ജൂനിയർ ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്. ആശുപത്രികളുടെയും ഡോക്‌ടർമാരുടെയും സുരക്ഷ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പട്ടിക സർക്കാർ പുറത്തിറക്കിയതോടെയാണ് ജൂനിയർ ഡോക്‌ടർമാർ 41 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!