ബെംഗളൂരു: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ളീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവർ മണിപ്പാൽ ഉൾപ്പടെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. മലയാളി യാത്രക്കാരാണ് ഭൂരിഭാഗവും ബസിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.
Most Read| അനധികൃത സ്വത്ത് സമ്പാദനം; അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം