തിരുവനന്തപുരം: 2019-2020 വര്‍ഷത്തെ സംസ്‌ഥാന സ്‌കൂള്‍ അധ്യാപക- രക്ഷകര്‍തൃസമിതി (പിടിഎ) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയും, സിഎച്ച് മുഹമ്മദ്കോയ എവര്‍ട്രോളിംഗ് ട്രോഫിയും, പ്രശസ്‌തി പത്രവുമാണ് ഒന്നാം സമ്മാനം.
രണ്ടു മുതല്‍ അഞ്ചുവരെ സ്‌ഥാനം ലഭിച്ചവര്‍ക്ക് യഥാക്രമം നാലുലക്ഷം, മൂന്ന് ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും, പ്രശസ്‌തി പത്രവും സമ്മാനമായി ലഭിക്കും. ഫെബ്രുവരി 15ന് ഉച്ചക്ക് 1 മണിക്ക് തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
പ്രൈമറി തലം– മികച്ച പിടിഎ (സിഎച്ച് മുഹമ്മദ്കോയ സ്‌മാരക അവാര്‍ഡ്)
ഒന്നാം സ്‌ഥാനം: ഗവ എല്‍പി സ്‌കൂള്‍ കോടാലി, തൃശൂര്‍
രണ്ടാം സ്‌ഥാനം: ജിഎല്‍പിഎസ് പന്മന മനയില്‍, കൊല്ലം
മൂന്നാം സ്‌ഥാനം: ഗവ എല്‍പി സ്‌കൂള്‍ ചെറിയാക്കര, കാസര്‍ഗോഡ്
നാലാം സ്‌ഥാനം: ഗവ എല്‍പി സ്‌കൂള്‍ പല്ലാവൂര്‍, പാലക്കാട്
അഞ്ചാം സ്‌ഥാനം: ഗവ എല്‍പിഎസ് വെള്ളനാട്, തിരുവനന്തപുരം
സെക്കന്ററി തലം: മികച്ച പിടിഎ (സിഎച്ച് മുഹമ്മദ്കോയ സ്‌മാരക അവാര്‍ഡ്)
ഒന്നാം സ്‌ഥാനം: ഗവ എച്ച്എസ്എസ് പയ്യോളി, കോഴിക്കോട്
രണ്ടാം സ്‌ഥാനം: ഗവ എച്ച്എസ്എസ് മീനങ്ങാടി, വയനാട്
മൂന്നാം സ്‌ഥാനം: ഗവ എച്ച്എസ്എസ് കല്ലാര്‍, ഇടുക്കി
നാലാം സ്‌ഥാനം: ജിവിഎച്ച്എസ്എസ് നന്തിരക്കര, തൃശ്ശൂര്‍
അഞ്ചാംസ്‌ഥാനം: എവി ഗവ ഹൈസ്‌കൂള്‍ തഴവ, കൊല്ലം.
Read Also: ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് തണലായി ‘ഹോം എഗെയ്ന്‍’ പദ്ധതി