മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ‘കര്‍മയോഗി പുരസ്‌കാരം’

By Desk Reporter, Malabar News
Karmayogi Puraskaram for Journalist P Sreekumar
പി ശ്രീകുമാർ
Ajwa Travels

കുവൈറ്റ്: മൂന്നു പതിറ്റാണ്ടിലേറെയായി മാദ്ധ്യമ പ്രവര്‍ത്തന രംഗത്തുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് കര്‍മയോഗി പുരസ്‌കാരം‘. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശൻ ഏർപെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.

പ്രശസ്‌ത പുസ്‌തകങ്ങളായ ‘അമേരിക്ക കാഴ്‌ച്ചക്കപ്പുറം, പ്രസ് ഗാലറി കണ്ട സഭ, മോഹന്‍ലാലും കൂട്ടുകാരും, തുടങ്ങിയവയുടെ രചയിതാവായ പി ശ്രീകുമാർ, ജൻമഭൂമി ഓൺലൈൻ ന്യൂസ് എഡിറ്ററുമാണ്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പവും അടങ്ങുന്നതാണ് കര്‍മയോഗി പുരസ്‌കാരം. ജനുവരി 21ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡണ്ട് പ്രവീണ്‍ വാസുദേവ് അറിയിച്ചു.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാറിന് യുനിസെഫ്, കേരള മീഡിയ അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ട്. ‘അമേരിക്കയിലും തരംഗമായി മോദി‘, ‘മോദിയുടെ മനസിലുള്ളത്‘, ‘പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ‘, ‘അയോധ്യ മുതല്‍ രാമേശ്വരം വരെ എന്നീ പുസ്‌തകങ്ങളും ഇദ്ദേഹത്തിന്റെ രചനകളാണ്.

സേവാദര്‍ശൻ ഏർപെടുത്തിയ കര്‍മയോഗി പുരസ്‌കാരം മുൻപും പ്രമുഖ വ്യക്‌തികൾക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ കവിയും ചലച്ചിത്രഗാന രചയിതാവും, ഹൈന്ദവ ഭക്‌തിഗാന രംഗത്ത് നിരവധി രചനാപരമായ സംഭാവനകളും നൽകിയ എസ് രമേശൻ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്.

Most Read: പെരുമഴയത്ത് തെരുവുനായക്ക് കുടയിൽ ഇടം നൽകി യുവാവ്; അഭിനന്ദിച്ച് രത്തൻ ടാറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE