എംടി, മമ്മൂട്ടി, ചിറ്റിലപ്പള്ളി ഉൾപ്പടെ 10 പേർക്ക് സംസ്‌ഥാനത്തിന്റെ പരമോന്നത ബഹുമതി

സാഹിത്യ രചനകൊണ്ട് ദേശീയ തലത്തിൽ കേരളത്തിന് ഉണ്ടാക്കിയ നേട്ടമാണ് എംടി വാസുദേവൻ നായരെ പരമോന്നത സംസ്‌ഥാന ബഹുമതിക്ക് അർഹനാക്കിയത്‌. സാമൂഹ്യ സേവന രംഗത്തും വ്യവസായ മേഖലയിലും നടത്തിയ വിപ്ളവകരമായ മുന്നേറ്റങ്ങൾക്കാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ സംസ്‌ഥാനം പരമോന്നത ബഹുമതി നൽകി ആദരിക്കുന്നത്.

By Central Desk, Malabar News
10 people including MT, Mammootty, Chittilapally get state's highest honor
Ajwa Travels

തിരുവനന്തപുരം: കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 10 പേർക്ക് സംസ്‌ഥാന സർക്കാരിന്റെ പ്രഥമ കേരള പുരസ്‌കാരങ്ങൾ.

ഉന്നത ബഹുമതിയായ കേരള ജ്യോതി പുരസ്‌കാരം എംടി വാസുദേവൻ നായർക്കും ഓംചേരി എൻഎൻപിള്ള, ടി മാധവ മേനോൻ, നടൻ മമ്മൂട്ടി എന്നിവർക്ക് കേരള പ്രഭ പുരസ്‌കാരവും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരൻ, വൈക്കം വിജയലക്ഷ്‌മി എന്നിവർ കേരളശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകൾക്കായി ദേശീയതലത്തിൽ നൽകുന്ന പത്‌മ പുരസ്‌കാര മാതൃകയിൽ സംസ്‌ഥാന അവാർഡുകൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം ഉണ്ടായത് 2021 ഒക്‌ടോബറിലായിരുന്നു. തീരുമാനമെടുത്ത് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ഇന്ന് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

സംസ്‌ഥാനത്തിന്റെ പരമോന്നത ബഹുമതിയായ ‘കേരള ജ്യോതി’ ഒരു വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ സംസ്‌ഥാന പരമോന്നത ബഹുമതിയായ ‘കേരള പ്രഭ’ അവാർഡ് മൂന്നു പേർക്കും ‘കേരള ശ്രീ’ ആറു പേർക്കുമാണ് നൽകുക. ആകെ പത്തുപേർക്കാണ് ലഭിക്കുക. ജനറൽ അഡ്‌മിനിസ്ട്രേഷൻ വകുപ്പ് എല്ലാ വർഷവും ഏപ്രിലിൽ നാമനിർദ്ദേശങ്ങൾ ക്ഷണിക്കും. അടുത്തവർഷം മുതൽ നവംബർ 1 കേരള പിറവി ദിനത്തിലാണ് അവാർഡുകൾ പ്രഖ്യാപിക്കുക. അവാർഡ് വിതരണ ചടങ്ങ് രാജ്ഭവനിൽ നടക്കും.

അവാർഡ് വിധി നിർണയത്തിനെ ഒരു ഇടപെടലുകൾക്കും സ്വാധീനിക്കാൻ കഴിയില്ലെന്നാണ് സർക്കാർ അവകാശവാദം. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര വിധി നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്‌ണൻ, ടികെഎ നായർ, ഡോ ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.

Most Read: ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE