ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി

By Central Desk, Malabar News
It is the duty of Indians to follow the ideals of Lord Rama _ Narendra Modi
Ajwa Travels

ലക്‌നൗ: ‘നിഷാദ്രാജ് പാര്‍ക്ക് ശ്രിംഗ്വേര്‍പൂര്‍ ധാമില്‍ 51 അടി ഉയരമുള്ള ശ്രീരാമന്റെയും നിഷാദ്രാജിന്റെയും പ്രതിമ നിര്‍മിക്കുമെന്നും ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണെന്നും ദീപാവലി ആഘോഷത്തിന് അയോധ്യയിലെ ദീപോൽസവത്തില്‍ ആദ്യമായി പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര.

രണ്ടുവർഷം മുൻപ് നടന്ന രാമക്ഷേത്രത്തിന്റെ ശിലാസ്‌ഥാപനം നടത്തിയതിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദ്ബെൻ പട്ടേൽ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വൈകിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി രാമക്ഷേത്ര നിര്‍മാണത്തിന്റെ പുരോഗതിയും വിലയിരുത്തി.

രാമക്ഷേത്രത്തിന്റെ നിർമാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്ര കെട്ടിടത്തിന്റെ അടിത്തറ നിർമാണം പൂർത്തിയായിട്ടുണ്ട്. ക്ഷേത്ര നിർമാണം 21 അടി ഉയരത്തില്‍ എത്തിയിട്ടുണ്ട്. അടുത്ത വർഷം ഡിസംബറോടുകൂടി ക്ഷേത്രത്തിന്റെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നു നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സരയൂ നദിക്കരയില്‍ നടക്കുന്ന ആരതി പ്രധാനമന്ത്രി വീക്ഷിച്ചു. വിപുലമായ സാംസ്‌കാരിക ഉൽസവവും അനുബന്ധമായി നടന്നു.

ശ്രീരാമന്റെ അസ്‌ഥിത്വം പോലും സംശയിക്കുകയും ഇന്ത്യയുടെ പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്‌ത സമയമുണ്ടായിരുന്നെന്നും ഇപ്പോള്‍ ഇത്തരം സാഹചര്യത്തിന് മാറ്റം വന്നുവെന്നും അയോധ്യ, വികസനത്തിന്റെ ആകാശത്തിലാണെന്നും മോദി പറഞ്ഞു. അടിമത്വമനോഭാവം ഉപേക്ഷിക്കണെമന്നും തന്റെ ഈ ആഹ്വാനത്തിന് പ്രേരണ ശ്രീരാമനാണെന്നും മോദി പറഞ്ഞു. ശ്രീരാമസീതാ വിഗ്രഹങ്ങളില്‍ മാലയിട്ടും പുഷ്‌പാർച്ച നടത്തിയും ഭക്‌തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാർഥനാ നിര്‍ഭരനായി നിന്നും നരേന്ദ്രമോദി ആളുകളുടെ ശ്രദ്ധയാകർഷിച്ചു.

ആറാമത് ദീപോൽസവത്തിന്റെ ഭാഗമായി ഞായറാഴ്‌ചയാണ് പ്രധാനമന്ത്രി അയോധ്യയിലെത്തിയത്. അയോധ്യയുടെ ജനിതകഘടനയില്‍ ശ്രീരാമന്‍ ഉണ്ടെന്നും രാം ലല്ലയെ സന്ദര്‍ശിച്ച് പ്രാര്‍ഥനകള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ബഹുമാനവും സന്തോഷവും പ്രത്യാശയും ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദീപാവലിയോട് അനുബന്ധമായി രാമഭഭക്‌തർക്ക്‌ അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

Most Read: ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ്‌ സുധാന്‍ഷു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE