ബിജെപിയെ പോലെ പറ്റിക്കില്ല; ഏകീകൃത സിവിൽകോഡ് നടപ്പാക്കും -കെജ്‍രിവാൾ

കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളെ അച്ചടിക്കണമെന്ന തീവ്ര ഹിന്ദുത്വ ആശയത്തിനൊപ്പം ഏകീകൃത സിവിൽകോഡ് നടപ്പാക്കണം എന്ന ആവശ്യവും മുന്നോട്ടുവെച്ച് കെജ്‍രിവാൾ ഗുജറാത്തിലെ തിരഞ്ഞെടുപ്പിനെ ബിജെപിയെക്കാൾ ഉയർന്ന തീവ്ര ഹിന്ദുത്വം കൊണ്ട് നേരിടുമെന്ന് ഉറപ്പിച്ചിരിക്കുന്നു.

By Central Desk, Malabar News
Uniform Civil Code will be implement- Kejriwal
Ajwa Travels

അഹമ്മദാബാദ്: തീവ്ര ഹുന്ദുത്വ നിലപാടുകള്‍ ആവര്‍ത്തിക്കുന്ന അരവിന്ദ് കെജ്രിവാള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്. കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം അച്ചടിക്കണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഏകീകൃത സിവില്‍കോഡിനായുള്ള ആവശ്യം ഉയര്‍ത്തുന്നത്.

‘ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഏകീകൃത സിവില്‍കോഡ് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. എല്ലാ സമുദായങ്ങളെയും ഒന്നിപ്പിച്ച് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ബിജെപി ഒളിച്ചുകളിക്കുകയാണ്. ഏകീകൃത സിവില്‍കോഡ് സാധ്യമാക്കാൻ എല്ലാ സമുദായങ്ങളുമായി ചർച്ച നടത്തണം.’ -വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഗുജറാത്തിൽ എത്തിയ കെജ്‍രിവാൾ പറഞ്ഞു.

‘ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇതേ വാഗ്‌ദാനമാണ് ബിജെപി നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിച്ചശേഷം നടപ്പാക്കിയില്ല. ഇതിനായി കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇപ്പോൾ അപ്രത്യക്ഷമാണ്. ഗുജറാത്തിലും കമ്മിറ്റി രൂപീകരിച്ചു. തിരഞ്ഞെടുപ്പിനു ശേഷം അത് അപ്രത്യക്ഷമാകും.’– കെജ്‍രിവാൾ പറഞ്ഞു.

ഗുജറാത്തിലെ നിലവിലുള്ള ബിജെപി സർക്കാർ ഏക വ്യക്‌തിനിയമം നടപ്പാക്കാനായി, വിരമിച്ച ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൂന്നോ നാലോ പേരടങ്ങുന്ന സമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് മന്ത്രിസഭ അധികാരം നൽകി. റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നിശ്‌ചയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപു സമിതി രൂപീകരിക്കുമെന്നു സംസ്‌ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘ്‌വി പറഞ്ഞിരുന്നു.

Most Read: ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE