ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു.
ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം ഉൾപ്പടെ 13 രാജ്യങ്ങളിൽ ബിഎഫ്.7 കേസുകള്‍ കണ്ടെത്തി കഴിഞ്ഞു. ഏറ്റവും വലിയ വെല്ലുവിളി, മറ്റ് കോവിഡ് രോഗാണു വകഭേദങ്ങളെ അപേക്ഷിച്ച് വാക്‌സിൻ പ്രതിരോധത്തെയും ഇതര ആന്റിബോഡികളെയും ബിഎഫ്.7 വേരിയന്റിന് അതിജീവിക്കാനാകും എന്നതാണ്. സ്‌ഥിരമായ ചുമ, കേള്‍കുവാന്‍ പ്രയാസം, നെഞ്ചില്‍ വേദന, വിറയല്‍, ഗന്ധങ്ങള്‍ തിരിച്ചറിയാനാകാത്ത അവസ്‌ഥ എന്നിവയാണ് പുതിയ വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
രാജ്യത്ത് വിശേഷിച്ചും ഉത്തരേന്ത്യയിൽ ദീപാവലി, ദന്തേരാസ്, ഗോവര്‍ദ്ധന്‍ പൂജ, ഭായ് ദൂജ് എന്നിങ്ങനെ നിരവധി ഉൽസവ സീസൺ ആരംഭിക്കാനിരിക്കെ കടന്നുവരുന്ന പുതിയ വകഭേദം മറ്റൊരു തരംഗത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൊണ്ടാണ് സംസ്‌ഥാന ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയത്.
കൊറോണയുടെ പുതിയ വകഭേദങ്ങൾ നിരവധിയുണ്ട്. അതിൽ ഇപ്പോൾ പടർന്നുവരുന്ന ബിഎഫ്.7, ബിഎ.5.1.7 എന്നിവയാണ് ആരോഗ്യ വിദഗ്‌ധർ ഭയപ്പെടുന്ന വകഭേദം. രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ അടുത്തിടെ കണ്ടെത്തിയ ഈ വകഭേദംആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
ബിഎഫ്.7, ബിഎ.5.1.7 എന്നിവയുടെ വ്യാപനശേഷി കൂടുതലാണെന്നും, കൂടുതല്‍ ആളുകളിലേക്ക് വേഗത്തിൽ പകരാന്‍ സാധ്യത ഉണ്ടെന്നുമാണ് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നല്‍കുന്നത്. ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററാണ് രാജ്യത്ത് പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ചൈനയിലാണ് ഉപവകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് പടര്‍ന്നത്.
Must Read: വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം: പ്രതിരോധം ശക്‌തമാക്കി ആരോഗ്യവകുപ്പ്