പെരുമഴയത്ത് തെരുവുനായക്ക് കുടയിൽ ഇടം നൽകി യുവാവ്; അഭിനന്ദിച്ച് രത്തൻ ടാറ്റ

By Desk Reporter, Malabar News
Ajwa Travels

പെരുമഴയത്ത് ഒരു തെരുവുനായക്ക് കുടയിൽ ഇടം നൽകിയ യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താജ് ഹോട്ടല്‍ ജീവനക്കാരനാണ് തെരുവുനായക്ക് കുട ചൂടി നൽകിയത്. താജ്‌മഹൽ പാലസിലെ കോഫിഷോപ്പിന് പുറത്തു നിന്നുള്ളതാണ് ചിത്രം. ജീവനക്കാരന്റെ കാലിനോടു ചേര്‍ന്ന് നായ ഇരിക്കുന്നതും കാണാം.

യുവാവിനെ അഭിനന്ദിച്ച് രംഗത്ത് വന്നവരുടെ കൂട്ടത്തിൽ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും ഉണ്ട്. തെരുവിലെ മൃഗങ്ങളോട്, പ്രത്യേകിച്ച് നായകളോട് രത്തന്‍ ടാറ്റക്കുള്ള സ്‌നേഹം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. നായക്കും കുടക്കീഴില്‍ ഇടംനല്‍കിയ ജീവനക്കാരന്റെ ചിത്രം തന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ടാറ്റ പങ്കുവെച്ചു.“അതിശക്‌തമായ മഴ പെയ്യുമ്പോഴും നിരവധി തെരുവു മൃഗങ്ങളിലൊന്നുമായി തന്റെ കുട പങ്കുവെക്കാന്‍ മാത്രം കനിവുള്ളയാളാണ് ഈ താജ് ജീവനക്കാരന്‍. മുംബൈയുടെ തിരക്കില്‍നിന്നുള്ള ഹൃദയം നിറയ്‌ക്കുന്ന കാഴ്‌ച”- ഇൻസ്‌റ്റഗ്രാമിൽ ടാറ്റ കുറിച്ചു.

Most Read:  ലിംഗഭേദമില്ല; മീഷോയിൽ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE