ലിംഗഭേദമില്ല; മീഷോയിൽ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ അവധി

By Staff Reporter, Malabar News
meesho-india
Ajwa Travels

ന്യൂഡെൽഹി: ലിംഗഭേദമില്ലാതെ തങ്ങളുടെ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ 30 ആഴ്‌ച വരെയുള്ള അവധി അനുവദിക്കാൻ തീരുമാനിച്ച് പ്രമുഖ ഓൺലൈൻ കോമേഷ്യൽ പ്ളാറ്റ്‌ഫോമായ മീഷോ. ജീവനക്കാർക്ക് സഹായകരമാവുന്ന പുതിയ തൊഴിൽ സാഹചര്യം സൃഷ്‌ടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, കുടുംബത്തെ പരിപാലിക്കുന്നതിലും വളർത്തുന്നതിലുമുള്ള പരിശ്രമങ്ങൾ മനസിലാക്കിയ സാഹചര്യത്തിലുമാണ് പുതിയ പോളിസി രൂപകൽപന ചെയ്‌തിരിക്കുന്നത്; മീഷോ പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുകയും, ജീവനക്കാരുടെ ലിംഗഭേദമോ, ലൈംഗിക സ്വത്വമോ പരിഗണിക്കാതെ വിവേചനരഹിതമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ നയമെന്നും കമ്പനി വ്യക്‌തമാക്കി.

1000 ജീവനക്കാരാണ് മീഷോയ്‌ക്ക് രാജ്യത്തുള്ളത്. പുതിയ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള അവധി പാക്കേജുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ഒരു മാസം മുതൽ 30 ആഴ്‌ച (210 ദിവസം) വരെയുള്ള ശമ്പളത്തോടെയുള്ള അവധി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: സ്വീഡൻ ചലച്ചിത്രമേളയിൽ നേട്ടംകൊയ്‌ത് ‘ജോജി’; മികച്ച അന്താരാഷ്‍ട്ര ഫീച്ചർ ഫിലിം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE