സ്വീഡൻ ചലച്ചിത്രമേളയിൽ നേട്ടംകൊയ്‌ത് ‘ജോജി’; മികച്ച അന്താരാഷ്‍ട്ര ഫീച്ചർ ഫിലിം

By Staff Reporter, Malabar News
joji movie-Sweden film festival
Ajwa Travels

സ്വീഡന്‍ അന്താരാഷ്‍ട്ര ചലച്ചിത്ര മേളയില്‍ (SIFF 2021) തിളങ്ങി മലയാളത്തിന്റെ ‘ജോജി’. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായാണ് ‘ജോജി’ തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ നിർമാതാക്കളായ ഭാവനാ സ്‌റ്റുഡിയോസ് ആണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. സംവിധായകൻ ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍ ഉൾപ്പടെയുള്ളവരും ഇക്കാര്യം ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

joji-award

ആമസോൺ പ്രൈമിലൂടെ ഏപ്രിൽ ഏഴിന് പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ ‘പോത്തേട്ടൻ ബ്രില്യൻസി’ന് മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. ദേശീയ-അന്തര്‍ദേശീയ തലത്തിലും ചിത്രം വളരെയേറെ ചർച്ച ചെയ്യപ്പെട്ടു.

മലയാള സിനിമയ്‌ക്ക് പുതിയ മാനങ്ങൾ നൽകിയ ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷും ഫഹദും ഒന്നിച്ച സിനിമയായിരുന്നു ‘ജോജി’.

വില്യം ഷേക്‌സ്‌പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. നേരത്തെ ‘മഹേഷിന്റെ പ്രതികാര’ത്തിനായി തിരക്കഥ ഒരുക്കിയതും ശ്യാം ആയിരുന്നു.

ഷൈജു ഖാലിദ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് കിരണ്‍ ദാസാണ്. ഭാവന സ്‌റ്റുഡിയോസ്, വര്‍ക്കിങ് ക്ളാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകൾ ചേർന്ന് നിര്‍മിച്ച ‘ജോജി’യിൽ ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Most Read: മുടി കൊഴിയുന്നുണ്ടോ? ഒഴിവാക്കാം ഈ ആഹാരങ്ങൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE