തിരുവനന്തപുരം: സംസ്‌ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളും, ബാറുകളും നാളെ തുറക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്‌ച സംസ്‌ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പശ്‌ചാത്തലത്തിലാണ് ഉത്തരവ്. അതേസമയം കള്ളുഷാപ്പുകൾ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് നാളെ അവശ്യ സർവീസുകൾ മാത്രമായിരിക്കും ഉണ്ടാകുക. അവശ്യ യാത്രകൾ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകൾ കയ്യിൽ കരുതിയില്ലെങ്കിൽ കേസെടുക്കുമെന്നും പോലീസ് വ്യക്‌തമാക്കി. കെഎസ്ആർടിസി അത്യാവശ്യ സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് പോലീസ് പരിശോധന കർശനമാക്കുകയാണ്. സംസ്‌ഥാന അതിർത്തിയിലും കർശന പരിശോധനയാണ് നിലവിൽ.
Read also: ഹൈക്കോടതി വിമർശനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു







































