ഹൈക്കോടതി വിമർശനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

By Syndicated , Malabar News
cpm-alepey
Ajwa Travels

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തിൽ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. ഈ മാസം 28, 29, 30 തീയതികളിൽ നടത്താനിരുന്ന സമ്മേളനമാണ് മാറ്റിവെച്ചത്.

ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് കാസർഗോഡ് സമ്മേളനം സിപിഐഎമ്മിന് അവസാനിപ്പിക്കേണ്ടി വന്നു. തൃശൂരിലും സമ്മേളനം ഇന്ന് അവസാനിപ്പിക്കാനാണ് തീരുമാനം. സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗം വ്യാപകമാകുന്ന പശ്‌ചാത്തലത്തിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും പാർട്ടി സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

Read also: യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ല; പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE