റാഞ്ചി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ സ്‌റ്റാൻ സ്വാമിയെ എന്‍ ഐ എ അറസ്ററ് ചെയ്‌തു. വാറന്റ് ഇല്ലാതെ ആയിരുന്നു അറസ്‌ററ്. ആദിവാസി സമൂഹത്തിനു വേണ്ടി നിരന്തരം ശബ്‌ദമുയര്‍ത്തുന്ന വ്യക്‌തിയാണ് 83 കാരനായ സ്‌റ്റാൻ സ്വാമി.
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ലും 2019 ലും ഇദ്ദേഹത്തിന്റെ വീട് എന്‍ ഐ എ റെയ്‌ഡ് ചെയ്‌തിട്ടുണ്ട്. ഇതിനു മുൻപും 15 മണിക്കൂറോളം തന്നെ എന്‍ ഐ എ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സ്വാമി വ്യക്‌തമാക്കിയിരുന്നു. ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്‌തമായി നിലകൊള്ളുന്ന ആളാണ് ഇദ്ദേഹം. എന്‍ ഐ എ ഉദ്യോഗസ്‌ഥര്‍ വളരെ മോശമായിട്ടാണ് ഇദ്ദേഹത്തോടെ പെരുമാറിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
നേരത്തെ, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബുവിനെ ഭീമ – കൊറേഗാവ് കേസില്‍ എന്‍ ഐ എ അറസ്ററ് ചെയ്‌തിരുന്നു. വരവര റാവു, സുധ ഭരദ്വാജ്, സുധീര്‍ ധവാലെ, ഷോമ സെന്‍, മഹേഷ് റൗട്ട്, റോണ വില്‍സന്‍, അരുണ്‍ ഫെരാരിയ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ആനന്ത് തെല്‍തുംഡെ, ഗൗതം നവ്‌ലാഖ, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവരാണ് കേസില്‍ അറസ്‌റ്റിലായ മറ്റു പ്രമുഖര്‍. യു എ പി എ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read also: മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും