മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും

By Desk Reporter, Malabar News
Siddique Kappan Case _Malabar News
Ajwa Travels

ന്യൂ ഡെൽഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കും.

കേരള യൂണിയൻ വർക്കിംഗ് ജേർണലിസ്‍റ്റിന് വേണ്ടി അഡ്വ.വിൽസ് മാത്യു ഫയൽ ചെയ്‌ത ഹേബിയസ് കോർപ്പസാണ് സുപ്രീം കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കുക. തെറ്റായ വ്യാഖ്യാനങ്ങൾ നൽകി തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പനെ വിട്ടുനൽകാനാണ് ഹേബിയസ് കോർപ്പസായി കേസ് ഫയൽ ചെയ്‌തിരിക്കുന്നതെന്ന് അഡ്വ.വിൽസ് മാത്യു മലബാർ ന്യൂസിനോട് പറഞ്ഞു.

കോർട്ട് നമ്പർ ഒന്നിൽ ഐറ്റം നമ്പർ 17 ആയാണ് കേസ് ലിസ്‌റ്റ് ചെയ്‌തിട്ടുള്ളത്. അന്യായമായി പോലീസ് കസ്‌റ്റഡിയിലെടുത്ത ആളുകളെ വിടുവിക്കാൻ സാധാരണയായി പ്രയോജനപ്പെടുത്തുന്ന നിയമ സംവിധാനമാണ് ഹേബിയസ് കോർപ്പസ്.

“ഞാൻ ജാമ്യത്തിനല്ല ശ്രമിക്കുന്നത്, പകരം കാപ്പനെ വിട്ടുകിട്ടാനാണ്‌. കാരണം, നാളെ മാദ്ധ്യമ പ്രവത്തകർക്കിടയിൽ നിന്ന് കാപ്പൻമാർ ഉണ്ടാകരുത്. അത് കൊണ്ടാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തിരിക്കുന്നത്‌. ഒരു മാദ്ധ്യമ പ്രവർത്തകനെ സംബന്ധിച്ചിടത്തോളം അയാൾക്ക് ക്രിമിനലുകൾ മുതൽ വിശുദ്ധ പദവിയിലിരിക്കുന്ന വ്യക്‌തികളുമായി വരെ ബന്ധമുണ്ടാകും. അതുപോലെ, മാദ്ധ്യമ പ്രവർത്തകർക്ക് പല സംഘടനകളുടെയും ലഘുലേഖകളും പുസ്‌തകങ്ങളും കൈവശം സൂക്ഷിക്കുകയോ വായിക്കുകയോ രേഖപ്പെടുത്തി വെക്കുകയോ വേണ്ടിവരും. അത് തൊഴിലിന്റെ പ്രത്യേകതയാണ്. അയാൾ ഈ ബന്ധങ്ങൾ ഉപയോഗിച്ച് വാർത്തകൾ അല്ലാത്ത മറ്റു നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടങ്കിൽ മാത്രമാണ് അത് അവിശുദ്ധ കൂട്ടുകെട്ടാകുന്നതും നിയമ വിരുദ്ധം ആകുന്നതും. ഈ കേസിൽ അതില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്‌.” അഡ്വ.വിൽസ് മാത്യു വ്യക്‌തമാക്കി.

“ഇതിന്ന് ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ ഇന്ത്യയാകമാനമുള്ള മാദ്ധ്യമ പ്രവർത്തകരെ വേട്ടയാടാൻ യുഎപിഎ നിയമത്തെ ഭരണകൂടങ്ങൾ സ്‌ഥിരമായി ഉപയോഗിക്കും. മാദ്ധ്യമ പ്രവർത്തകർ റഫറൻസുകൾക്കായി കയ്യിൽ കരുതുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന പുസ്‌തകങ്ങളും ലഘുലേഖകളും നോക്കിയും അവർ അവരുടെ ലാപ്ടോപ്പിൽ നിന്ന് കയറിയ വെബ്‌സൈറ്റുകൾ നോക്കിയും യു.എ.പിഎ ചുമത്താൻ പോയാൽ ഒരു മാദ്ധ്യമ പ്രവർത്തകനും നിർഭയമായി എഴുതാനും പഠിക്കാനും റിപ്പോർട്ട് ചെയ്യാനും കഴിയാത്ത സാഹചര്യം ഉണ്ടാകും. യുഎപിഎ പോലുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്‌ത്‌ നിർഭയ മാദ്ധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള പരോക്ഷ നീക്കമാണിത്. ഇത് മുളയിലേ നുള്ളേണ്ടതുണ്ട്. അത് കൊണ്ട് ഇത് ചർച്ച ചെയ്യപ്പെടണം” വിൽസ് മാത്യു കൂട്ടിച്ചേർത്തു.

Must Read:  എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?

ഹത്രസില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്, റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടയിലാണ് ഉത്തർപ്രദേശിലെ മധുരയിൽ വെച്ച് സിദ്ദിഖ് കാപ്പനെ തിങ്കളാഴ്‌ച്ച യു.പി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമാണ് ഇദ്ദേഹം. നേരത്തെ തത്സമയം, തേജസ് തുടങ്ങിയ ദിനപത്രങ്ങളിലും സിദ്ധീഖ് കാപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരെന്ന് പോലീസ് വ്യാഖ്യാനിക്കുന്ന അതീഖുര്‍ റസ്‌മാൻ, മസൂദ് അഹമദ്‌, ആലം എന്നിവരും അറസ്‌റ്റിലായിരുന്നു. രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പൊലീസ് സിദ്ധിഖിനെതിരെയും ഒപ്പം അറസ്‌റ്റിലായവർക്ക് എതിരെയും ചുമത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് അടക്കം പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

Related News: മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു എ പി എ; വിമര്‍ശിച്ച് കപില്‍ സിബല്‍

അഭിഭാഷകരേയോ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ബന്ധപ്പെടാന്‍ പോലും അനുവദിക്കാതെയാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ കസ്‌റ്റഡിയിൽ വെച്ചിരിക്കുന്നത്. കാപ്പന്റെ അറസ്‌റ്റ്‌, സുപ്രീംകോടതി മാർഗരേഖയുടെ ലംഘനമാണെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മാദ്ധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പൊലീസ് നടപടിയെന്നും ഉടൻ സിദ്ദിഖിനെ മോചിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

National News: ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE