മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു എ പി എ; വിമര്‍ശിച്ച് കപില്‍ സിബല്‍

By Syndicated , Malabar News
Kapil sibal_Malabar news
Ajwa Travels

ന്യൂ ഡെല്‍ഹി: ഹത്രസില്‍ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസ്. ഹത്രസിലെത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയിച്ചാണ് ഈ നടപടി. രാജ്യത്തിനകത്തെ എതിര്‍ ശബ്‌ദങ്ങളെ നിശബ്‌ദരാക്കാന്‍ കേന്ദ്രം യു.എ.പി.എ ഉപയോഗിക്കുമെന്ന് ഞാന്‍ മുമ്പൊരിക്കല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞിരുന്നതാണ്. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, അതിനുമുമ്പുള്ള ഭരണക്രമമല്ല’- കപില്‍ സിബല്‍ ട്വീറ്റ് ചെയ്‌തു.

 

കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡെല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി യു.പി പൊലീസ് കേസെടുത്തത്. മതവിദ്വേഷം വളര്‍ത്തി എന്ന് ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്ററ് ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്‌തു.

Read also: വൈ എസ് ആര്‍ കോണ്‍ഗ്രസ്- എന്‍ ഡി എ സഖ്യ സാധ്യത തള്ളി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE