വൈ എസ് ആര്‍ കോണ്‍ഗ്രസ്- എന്‍ ഡി എ സഖ്യ സാധ്യത തള്ളി ബിജെപി

By Syndicated , Malabar News
YSR CONGRES-NDA_Malabar news
Ajwa Travels

ന്യൂ ഡെൽഹി: വൈ എസ് ആര്‍ കോണ്‍ഗ്രസ്-എന്‍ ഡി എ സഖ്യം രൂപീകരിക്കുന്നു എന്ന വാദം തള്ളി ബി ജെ പി. അത്തരമൊരു നീക്കം ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്ന് ബി ജെ പി വ്യക്‌തമാക്കി. തിങ്കളാഴ്‌ച ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ ജഗന്‍മോഗന്‍ റെഡ്‌ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്‍ ഡി എയിലേക്കോ എന്ന സംശയം ഉയര്‍ന്നു വന്നിരുന്നു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയും വൈ എസ് ആര്‍ കോണ്‍ഗ്രസ് നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സെപ്‌റ്റംബർ 24 ന് ജഗന്‍മോഹന്‍ റെഡ്‌ഡി ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഡെൽഹിയിലെത്തി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സഖ്യത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ പുറത്തു വന്നത്. ജഗന്‍ മോഹന്‍ റെഡ്‌ഡിയുടെ സ്വത്ത് സമ്പാദന കേസില്‍ സിബിഐ തുടരന്വേഷണം ഉണ്ടാകുന്നത് തടയാനാണോ മോദിയുമായി കൂടിക്കാഴ്‌ച നടത്തിയത് എന്ന സംശയം നിലവില്‍ പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം എന്‍ ഡി എയുമായി സഖ്യത്തിന് ഒരുങ്ങുന്നെന്ന രാഷ്‌ട്രീയ വിവാദങ്ങളില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്‌ഡി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read also: ഹത്രസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിദേശ ഇടപെടലെന്ന് എന്‍ഫോഴ്സ്മെന്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE