മുംബൈ : മുംബൈയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 39 ആയി ഉയര്‍ന്നു. അപകടത്തില്‍ ഇതുവരെ 25 പേർ രക്ഷപെട്ടു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ മരിച്ച ആളുകളില്‍ 15 പേര്‍ കുട്ടികളാണ്. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഇനിയും ധാരാളം ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത കൂടുതലാണ്. ജെസിബി ഉപയോഗിച്ചാണ് അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പലപ്പോഴും തടസപ്പെടുന്നുണ്ട്. തുടര്‍ച്ചയായി 40 മണിക്കൂറുകള്‍ പിന്നിട്ടിട്ടും ദേശീയ ദുരന്ത നിവാരണ സേന ആളുകള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണത്. 140 ഓളം ആളുകള്‍ ഈ കെട്ടിടത്തില്‍ താമസിക്കുണ്ടെന്നാണ് വ്യക്തമാകുന്നത്. കെട്ടിടത്തിന് ഏകദേശം 40 വര്‍ഷത്തെ പഴക്കമുണ്ട്. കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ പെയ്യുന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളം കയറിയിട്ടുണ്ട്. ഗതാഗത സംവിധാനങ്ങളും പലയിടത്തും താറുമാറായ അവസ്ഥയിലാണ്.
Read also : കാർഷിക ബിൽ; ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതിയെ കാണും




































