ബെംഗളൂരുവിൽ മൂന്നുനില കെട്ടിടം നിലംപൊത്തി; ഒഴിവായത് വൻദുരന്തം

By News Desk, Malabar News
Ajwa Travels

ബെംഗളൂരു: വിൻസൺ ഗാർഡനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. ആൾത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അൻപതോളം പേർ തലനാരിഴക്ക് രക്ഷപെട്ടു. ബെംഗളൂരു മെട്രോ നിർമാണ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിൽ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികൾ കരാറുകാരനെ അറിയിച്ചിരുന്നു.

എന്നാൽ, തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാൻ കരാറുകാരൻ തയ്യാറായില്ല. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തൊഴിലാളികൾ മറ്റൊരു സ്‌ഥലത്തേക്ക് താമസം മാറിയിരുന്നു. കെട്ടിടം തകർന്നുവീണതോടെ സമീപത്ത് വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. നാശനഷ്‌ടങ്ങളുടെ കണക്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read: ഹിന്ദു ക്ഷേത്രം സംരക്ഷിക്കണം; കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE