പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്.
Entertainment News: ‘പ്രീസ്റ്റ്’ ചിത്രീകരണം പൂര്‍ത്തിയായി
മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍. 2.86 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളില്‍ ഏറ്റവും വലുത് ഇന്ന് നടന്ന രണ്ടാംഘട്ടം ആയിരുന്നു. 1464 സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടിയത്. ബിജെപി 46, ജനതാദള്‍ (യുണൈറ്റഡ്) 43, ആര്‍ജെഡി 56, കോണ്‍ഗ്രസ് 24 എന്നിങ്ങെയാണ് വിവിധ പാര്‍ട്ടികളില്‍നിന്ന് ഇന്ന് ജനവിധി തേടിയവരുടെ എണ്ണം.
ഒന്നാംഘട്ട വോട്ടെടുപ്പ് 71 മണ്ഡലങ്ങളില്‍ ഒക്ടോബർ 28 നാണ് നടന്നത്. നവംബര്‍ ഏഴിനാണ് മൂന്നാംഘട്ടം. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.







































