പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തേക്കുമെന്ന് സൂചന. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സത്യപ്രതിജ്‌ഞ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വീണ്ടും അധികാരത്തിലേക്ക് എത്തുന്നതോടെ നിതീഷ് കുമാര്‍ സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന വ്യക്‌തിയാകും.
ശനിയാഴ്‌ച ദീപാവലിക്ക് ശേഷമായിരിക്കും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെന്ന് ഇരു പാര്‍ട്ടി നേതാക്കൻമാരും വ്യക്‌തമാക്കിയിരുന്നു. സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ച് സഖ്യകക്ഷികള്‍ തമ്മില്‍ തീരുമാനമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം പ്രധാന വകുപ്പുകള്‍ ബിജെപി ഏറ്റെടുത്തേക്കും. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയശേഷം മന്ത്രിസഭാ രൂപീകരണത്തിനായി ഗവര്‍ണറെ കാണാനാണ് തീരുമാനം.
Read also: മഹാരാഷ്ട്രയിൽ സർക്കാർ സ്വയം വീഴുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്