മഹാരാഷ്‌ട്രയിൽ സർക്കാർ സ്വയം വീഴുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

By Desk Reporter, Malabar News
Devendra-Fadnavis_2020-Nov-12
Ajwa Travels

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വയം താഴെ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി അധികാരത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ സ്വയം നിലംപതിച്ചാൽ ബദൽ സംവിധാനം ഉണ്ടാക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പ് ഫലം മഹാരാഷ്‌ട്രയിലും സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്‌ട്രയിലെ സാഹചര്യങ്ങളെക്കുറിച്ച് ഉൽക്കണ്‌ഠയില്ല, കാരണം ഇവിടുത്തെ സർക്കാർ ഒരു ദിവസം സ്വയം തകരും’- ഫഡ്‌നാവിസ് പറഞ്ഞു. ഇത്തരം സർക്കാരുകൾക്ക് അധികകാലം തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തകരുന്ന ദിവസം ഒരു ബദൽ സർക്കാരിനെ തങ്ങൾ അവതരിപ്പിക്കും. എന്നാൽ ഇപ്പോൾ ഇത് ഞങ്ങളുടെ മുൻഗണനയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്‌ഥാനത്ത് കർഷകർ വളരെയേറെ ബുദ്ധിമുട്ടുന്നു, എന്നാൽ സർക്കാർ അവർക്ക് ഒന്നും നൽകുന്നില്ല. ബിജെപി കർഷകർക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:  കോടതി ഇടപെടല്‍; തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE