കോട്ടയം: ജില്ലയിലെ ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ഷൈബിന്‍ മാത്യു ആണ് മരണപ്പെട്ടത്. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്.
ഇന്നലെ അര്‍ധ രാത്രിയോടെ ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു മറിയുകയായിരുന്നു.
ഷൈബിന്‍ മാത്യുവിന്റെ ഒപ്പമുണ്ടായിരുന്ന ക്രിസ് സെബാസ്‌റ്റ്യനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 2 ബൈക്കുകളിലായി പോയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരു സംഘത്തെ കാണാതായതോടെ മറ്റുള്ളവർ തിരിച്ചെത്തി നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് അപകടത്തിൽപ്പെട്ടത് കാണുന്നത്.
Most Read: പുതിയ മദ്യ നയത്തിന് അംഗീകാരം; പബ്ബുകൾ, കൂടുതൽ മദ്യശാലകൾ എന്നിവ തുറക്കും







































