വൈത്തിരി: വയനാട് വൈത്തിരിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളേജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കൂരിയനാട് ആനോത്ത് വീട്ടിൽ സെബിൻ (21) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10 മണിയോടെ വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
Read also: തിരഞ്ഞെടുപ്പിലെ തിരിച്ചടി; മലപ്പുറത്ത് നടപടിയുമായി ലീഗ് നേതൃത്വം







































