എഐ ഉച്ചകോടി; ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല, അങ്കുർ വോറ എത്തും

എപ്‌സ്‌റ്റീൻ വിവാദത്തിൽ കുരുങ്ങിയ ബിൽ ഗേറ്റ്സ് ഉച്ചകോടിക്കെത്തുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വരുന്നില്ലെന്ന തീരുമാനം വന്നത്.

By Senior Reporter, Malabar News
Bill Gates
Bill Gates
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന എഐ ഇംപാക്‌ട് ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹസ്‌ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ലെന്ന് സ്‌ഥിരീകരിച്ച് സംഘാടകർ. ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംഘടനയുടെ ആഫ്രിക്ക, ഇന്ത്യ മേഖല പ്രസിഡണ്ട് അങ്കുർ വോറ പങ്കെടുക്കും.

പരിപാടിയിൽ അദ്ദേഹത്തിന്റെ പ്രസംഗം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയുടെ വെബ്‌സൈറ്റിലെ അതിഥി പട്ടികയിൽ നിന്ന് ബിൽ ഗേറ്റ്സിന്റെ പേര് അപ്രത്യക്ഷമായതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. എപ്‌സ്‌റ്റീൻ വിവാദത്തിൽ കുരുങ്ങിയ ബിൽ ഗേറ്റ്സ് ഉച്ചകോടിക്കെത്തുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വരുന്നില്ലെന്ന തീരുമാനം വന്നത്.

ബിൽ ഗേറ്റ്സ് ഉച്ചകോടിക്ക് എത്തില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇന്ന് മുൻനിശ്‌ചയിച്ച പ്രകാരം തന്നെ ഭാരത് മണ്ഡപത്തിലെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നായിരുന്നു ഫൗണ്ടേഷൻ ഇന്നലെ വരെ അറിയിച്ചിരുന്നത്.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE