ബിനീഷിന്റെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

By Staff Reporter, Malabar News
The Karnataka High Court will reconsider Bineesh's bail application today
Ajwa Travels

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന് അസുഖമായതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്.

2020 ഒക്‌ടോബറില്‍ അറസ്‌റ്റിലായ ബിനീഷ് 224 ദിവസമായി പരപ്പന അഗ്രഹാര ജയിലിലാണ് റിമാൻഡില്‍ കഴിയുന്നത്. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നത് നീട്ടിയത്. അച്ഛന്‍ കോടിയേരി ബാലകൃഷ്‌ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയില്‍ അഭ്യർഥിച്ചിട്ടുള്ളത്.

Read Also: സർക്കാർ ആശുപത്രികളിലെ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്‌കരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE