തിരുവനന്തപുരം: ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. ബിശ്വനാഥ് സിൻഹ ആഭ്യന്തര- വിജിലൻസ് വകുപ്പിന്റെ ചുമതലയിലേക്ക് വരും. ഡോ. വി വേണു ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു വരുന്ന രബീന്ദ്രകുമാർ അഗർവാൾ ധനവകുപ്പിന്റെ ചുമതലയേൽക്കും. മുഹമ്മദ് ഹനീഷിന് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ചുമതല അധികമായി നൽകി.
ശിശുക്ഷേമ വകുപ്പിന്റെ ചുമതല ശർമിള മേരി ജോസഫിനാണ്. കെ ബിജുവിന് ടൂറിസം സെക്രട്ടറിയുടെ അധിക ചുമതലയുണ്ടാകും. എ കൗശിഗനാണ് പുതിയ ലാൻഡ് റവന്യൂ കമ്മീഷണർ. ദുരന്തനിവാരണത്തിന്റെ ചുമതലയും ഇദ്ദേഹത്തിന് ഉണ്ടാകും. കെഎസ്‌ടിപി ഡയറക്‌ടറായി പ്രേംകൃഷ്‌ണനെ നിയമിച്ചു.
Most Read: ചന്ദ്രയാൻ- 3 വിക്ഷേപണം ജൂലൈ 13ന്; വീണ്ടും ചരിത്ര നിമിഷത്തിലേക്ക് ഇന്ത്യ