തിരുവനന്തപുരം: നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ (52) ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. അന്നൂർ സ്വദേശിയായ അനിൽകുമാറിനെ തിരുമലയിലെ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്‍മഹത്യാ കുറിപ്പും കണ്ടെത്തി.
അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്‌നം ഉണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ ആരോപിക്കുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനിൽകുമാർ കുറിപ്പിൽ പറയുന്നുണ്ട്. കോർപറേഷനിൽ ബിജെപി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് അനിൽകുമാർ.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം