ന്യൂ ഡെല്‍ഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാത്രിയോടെ ഉമാ ഭാരതി തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തു വിട്ടത്. 3 ദിവസമായി ചെറിയ പനി ഉണ്ടായിരുന്നെന്നും, താനുമായി അടുത്തിടപഴുകിയ എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയരാവണമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഹരിദ്വാറിനും ഋഷികേശിനും ഇടയില്‍ വന്ദേമാതരം കുഞ്ചിൽ ക്വാറന്റൈനിലാണ് താനെന്നും അവര്‍ വ്യക്തമാക്കി.
२) मैंने हिमालय में कोविड के सभी विधिनिषेध एवं सोशल डिस्टंस का पालन किया फिर भी मै अभी क़ोरोना पोज़िटिव निकली हू ।
— Uma Bharti (@umasribharti) September 26, 2020
സെപ്റ്റംബര്‍ 30ന് അയോധ്യ കേസില്‍ വിധി വരാനിരിക്കെയാണ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ പ്രതിസ്ഥാനത്തുള്ള കേസിലാണ് ലക്‌നൗ കോടതി 30ന് വിധി പറയുക.
Read also: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് മൂവായിരത്തോളം കുടുംബങ്ങള്‍