കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് മൂവായിരത്തോളം കുടുംബങ്ങള്‍

By News Desk, Malabar News
Fair trade alliance kerala protest against agriculture bill
കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കുടുംബം
Ajwa Travels

പാലവയല്‍: രാജ്യമാകെ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ വകവെക്കാതെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം കുടുംബങ്ങള്‍ പ്രതിഷേധിച്ചു. ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ കോഴിക്കോട്, കാസര്‍ഗോഡ്, വയനാട്,കണ്ണൂര്‍ ജില്ലകളിലെ കുടുംബങ്ങളാണ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. സംസ്ഥാന തല ഉദ്ഘാടനം പാലവയലില്‍ ചെയര്‍മാന്‍ എം.കെ ജോണ്‍ നിര്‍വഹിച്ചു.

Posted by Fair Trade Alliance Kerala on Saturday, 26 September 2020

‘കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിലൂടെ സ്വകാര്യ കുത്തകകള്‍ക്ക് വ്യാപകമായി കരാര്‍ കൃഷി ആരംഭിക്കാന്‍ കാര്‍ഷിക ബില്‍ അവസരം നല്‍കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പാസാക്കിയ ബില്‍ മുഴുവന്‍ ജനങ്ങള്‍ക്കും എതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ്. ബില്ല് നിലവില്‍ വന്നാല്‍ ഭക്ഷ്യ സ്വയം പര്യാപ്തതയുടെ അവസാന സ്വാശ്രയത്വവും ഇല്ലായ്മ ചെയ്യപ്പെടും’- പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.

Malabar News: രാജ്യത്തെ പോറ്റുന്ന കർഷകരെ സംരക്ഷിക്കാൻ ഉണരേണ്ട സമയമാണ് മോദി ഭരണകാലം; മുനവ്വറലി തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE