രാജ്യത്തെ പോറ്റുന്ന കർഷകരെ സംരക്ഷിക്കാൻ ഉണരേണ്ട സമയമാണ് മോദി ഭരണകാലം; മുനവ്വറലി തങ്ങൾ

By Desk Reporter, Malabar News
Youth league protest for farmers_Malabar News
സമരത്തിൽ നിന്നുള്ള ചിത്രം
Ajwa Travels

മലപ്പുറം: രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലങ്ങളിൽ ആഹ്വാനം ചെയ്‌ത വിദ്യാർത്ഥികളുടെ കർഷക സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് കര്‍ഷക വേഷം ധരിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷക മേഖലയെ സംരക്ഷിക്കേണ്ട സമയത്ത് കര്‍ഷകരെ ദ്രോഹിക്കാനും കോര്‍പ്പറേറ്റുകളെ സഹായിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്ലിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഗവണ്‍മെന്റ് സംവിധാനം ഉപയോഗിച്ചായിരുന്നു കാര്‍ഷിക വിളകള്‍ സംഭരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാഫിയകള്‍ക്ക് കൈക്കടത്താനുള്ള അവസരമുണ്ടാക്കി നല്‍കുന്നതാണ് പുതിയ ബില്ല്. ഇതില്‍ പ്രതിഷേധിച്ച് ഒരു മന്ത്രി രാജി വെച്ചുവെന്നത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

Related News: രാജ്യാന്തര പഞ്ചദിന അറബിഭാഷാ ട്രൈനിംഗ് ക്യാംപ് ഉൽഘാടനം ചെയ്‌തു

എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്വാതന്ത്ര്യ കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്‌ദീൻ മുഖ്യാതിഥിയായിരുന്നു.

എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ.നജാഫ്, വൈസ്‌പ്രസിഡണ്ട് ഫാരിസ് പൂക്കോട്ടൂർ, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ്‌പ്രസിഡണ്ട് കെ.എൻ.ഹക്കീം തങ്ങൾ, ഭാരവാഹികളായ കെ.എം.ഇസ്‌മായിൽ, എം.വി.അസ്സൈനാർ, അഡ്വ:പി.എ.നിഷാദ്, അഡ്വ: വി.ഷബീബ് റഹ്‌മാൻ, എൻ.കെ.അഫ്‌സൽ, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂർ, വിംഗ് കൺവീനർമാരായ ഷിബി മക്കരപ്പറമ്പ്, അഡ്വ: വി.എം.ജുനൈദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖിൽ കുമാർ ആനക്കയം, ജസീൽ പറമ്പൻ, ഹാഷിം കണ്ണ്യാല, ആബിദ് കല്ലാമൂല, എ.പി.ആരിഫ്, എം.ബിഷർ, സൽമാൻ കടമ്പോട്ട്, ഫർഹാൻ ബിയ്യം, നദീം ഒള്ളാട്ട്, എ.വി.നബീൽ, നിസാം.കെ.ചേളാരി എന്നിവർ സംബന്ധിച്ചു.

Related News: ലീഗ് നേതാവിനെതിരെ വധശ്രമം; രണ്ട് പേര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE