മുൻ ഹരിത പ്രവർത്തകയ്‌ക്ക് നേരെ സൈബർ ആക്രമണം; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

By News Desk, Malabar News
calicut-university-youth-league-protest
Representational Image
Ajwa Travels

മലപ്പുറം: എംഎസ്‌എഫ് മുൻ ഭാരവാഹിയും ഹരിതയുടെ സജീവ പ്രവർത്തകയുമായിരുന്ന പെൺകുട്ടിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസ്. കണ്ണൂർ സർ സയ്‌ദ് കോളേജിലെ എംഎസ്‌എഫ് മുൻ ഭാരവാഹിയും ഹരിതയുടെ സജീവ പ്രവർത്തകയും ആയിരുന്ന ആഷിഖ ഖാനത്തിന്റെ പരാതിയിലാണ് നടപടി.

മലപ്പുറം ചാപ്പനങ്ങാടിയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അനീസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യാജ ഐഡി ഉണ്ടാക്കിയാണ് വിദ്യാർഥിനിക്ക് നേരെ സൈബർ ആക്രമണം നടത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. എംഎസ്‌എഫ് ജില്ലാ ഭാരവാഹിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി അനീസ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്.

കഴിഞ്ഞ ആറ് മാസമായി വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് തന്നെ അപമാനിക്കുകയായിരുന്നു എന്നാണ് ആഷിഖയുടെ പരാതി. കുടുംബം മാനസിക പ്രയാസത്തിലായ സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകിയതെന്നും ആഷിഖ ഖാനം പറയുന്നു. സംഭവത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിനും പരാതി നൽകുമെന്ന് ആഷിഖ അറിയിച്ചിട്ടുണ്ട്.

അതേസമയം, സൈബര്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് എംഎസ്‌എഫ് നേതാക്കളുടെ വാദം. അനീസിനൊപ്പം പോലീസ് സ്‌റ്റേഷനിൽ പോയെന്ന ആരോപണവും എംഎസ്‌എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി നിഷേധിച്ചു.

Also Read: സിൽവർ ലൈൻ; ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട് മൂന്ന് മാസത്തിനുള്ളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE