‘ഷീറോ’; മുൻ ഹരിത നേതാക്കളുടെ പുതിയ സംഘടന നിലവിൽ

By News Desk, Malabar News
Shero_Organisation
മുഫീദ തസ്‌നി
Ajwa Travels

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ സന്നദ്ധ സംഘടന നിലവിൽ വന്നു. ‘ഷീറോ‘ (SHERO) എന്ന പേരിലുള്ള സന്നദ്ധ സംഘടനയിലെ ഏഴംഗ ഭരണസമിതിയിൽ അഞ്ച് പേരും മുൻ ഹരിത ഭാരവാഹികളാണ്.

ഹരിത മുൻ പ്രസിഡണ്ട് മുഫീദ തസ്‌നിയാണ് ചെയർപേഴ്‌സൺ. സംഘടന രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും കീഴിലല്ലെന്നും സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു.

വ്യത്യസ്‌ത രാഷ്‌ട്രീയ പാർട്ടിയിൽ ഉള്ളവർ സംഘടനയുടെ ഭാഗമാണ്. സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തന പരിചയമുള്ളവരാണ് സംഘടനയിലെ അംഗങ്ങളെന്നും ഷീറോ ഭാരവാഹികൾ വ്യക്‌തമാക്കി.

Also Read: 3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE