രാജ്യാന്തര പഞ്ചദിന അറബിഭാഷാ ട്രൈനിംഗ് ക്യാംപ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌തു

By Desk Reporter, Malabar News
Munavvar Ali Shihab Thangal_ Malabar News
മുനവ്വറലി ശിഹാബ് തങ്ങൾ
Ajwa Travels

ധൈഷണിക പ്രഭാവത്തിന് അറബിഭാഷ ഉപയുക്‌തമാക്കണം; മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: വിശ്വ മാനവികതയെ സാംസ്‌കാരികമായി സമുന്നയിപ്പിക്കുകയും വൈജ്ഞാനികമായി ശക്‌തിപ്പെടുത്തുകയും ചെയ്‌ത ഭാഷയാണ് അറബിയെന്നും ധൈഷണിക മുന്നേറ്റത്തിന് ഈ ദിവ്യ ഭാഷയെ ഉപയുക്തമാക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.

അറബി ഭാഷയുടെ വ്യാപനത്തിനും പ്രചരണത്തിനുമായി ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ അൽ തനാൽ അൽ അറബിയുടെ ഇന്ത്യൻ ചാപ്റ്ററും കെ.ടി.എം കോളേജ് കരുവാരകുണ്ടും സംയുക്തമായി നടത്തുന്ന പഞ്ചദിന ഭാഷാ ട്രൈനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യ നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ശാസ്‌ത്രീയ മുന്നേറ്റത്തിൽ അറബി ഭാഷ മഹത്തായ പങ്ക് വഹിച്ചു. മാനവികതയെ ഏകീകരിക്കുകയും ധർമ്മ ബദ്ധമായ ലോക ക്രമം രൂപപ്പെടുത്തുകയും ചെയ്യാൻ അറബി ഭാഷക്കായി എന്നും തങ്ങൾ കൂട്ടിച്ചേർത്തു.

അൽ തനാൽ ഇന്ത്യൻ പ്രധിനിധി അബ്‌ദുസ്സലാം ഫൈസി അമാനത്ത് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ. അബ്‌ദു റഊഫ് സുഹ്ദി ഹുസൈൻ മുസ്‌തഫ, ജോർദാൻ, അൽ തനാലിന്റെ മാർഗരേഖ പ്രകാശനം ചെയ്‌തു. സ്വാദിഖ് മൻസിലി,യമൻ, ഡോ .പി.ടി. അബ്‌ദുറഹ്‌മാൻ, ഡോ. മുഹമ്മദ് അസ്‌ലം, കമാൽ അൽ ശആബി,ബഹ്‌റൈൻ, അബൂബക്കർ ഫൈസി – മലയമ്മ എന്നിവർ പ്രസംഗിച്ചു.

വിവിധ സെഷനുകളിലായി അബ്‌ദുറഹ്‌മാൻ ഫൈസി അരിപ്ര, അബൂബക്കർ അൽ ഖാസിമി കാരന്തൂർ, ഇസ്ഹാഖ് ഹുദവി, ഹസൻ ഫൈസി-പന്നിപ്പാറ, സ്വാലിഹ് മിദ്‌ഹാൻ, ഡോ.സൈനുൽ ആബിദീൻ ഹുദവി, പുത്തനഴി, അലി മൗലവി നാട്ടുകൽ, ഡോ.ഉമർ ഹംദാൻ അൽ കുബൈസി, സലിം നദ്‌വി – വെളിയമ്പ്ര, ളിയാഉദ്ധീൻ ഫൈസി-മേൽമുറി, ഷെയ്ഖ് മുഹമ്മദ് അബ്‌ദുൽ സത്താർ തെക്കോ, ബുശൈർ ഷെർഖി, ഡോ. അബ്‌ദുൽ ജലീൽ അസ്ഹരി, ഡോ.ഫാത്തിമ ഇഗ്‌ബാരിയ്യ-ഡെന്മാർക് തുടങ്ങിയവർ പ്രഭാഷണം നടത്തും. കോ -ഓർഡിനേറ്റർ ഡോ. അസ്‌ലം വാഫി സ്വാഗതവും ഹംസ സുഹ്ദി നന്ദിയും പറഞ്ഞു.

National News: അയൽരാജ്യങ്ങളെ മോദി ശത്രുക്കളാക്കി, അത് അപകടകരം; രാഹുൽ ​ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE