അയൽരാജ്യങ്ങളെ മോദി ശത്രുക്കളാക്കി, അത് അപകടകരം; രാഹുൽ ​ഗാന്ധി

By Desk Reporter, Malabar News
Rahul-Gandhi_2020-Sep-23
Ajwa Travels

ന്യൂ ഡെൽഹി: അയൽരാജ്യങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശത്രുക്കളാക്കി മാറ്റിയെന്ന് രാഹുൽ ​ഗാന്ധി എംപി. ട്വിറ്ററിൽ ദി എക്കണോമിസ്റ്റിന്റെ ‘ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ദുർബലമാകുമ്പോൾ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുന്നു’ എന്ന ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

“ദശകങ്ങളായി കോൺഗ്രസ് സ്ഥാപിച്ചും പരിപാലിച്ചും പോന്ന സൗഹൃദത്തിന്റെ ചങ്ങല മോദി തകർത്തു, അയൽപക്കത്ത് സുഹൃത്തുക്കളില്ലാത്ത ജീവിതം അപകടമാണ്,” -രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്‌തു.

ഇന്ത്യ-ചൈന ബന്ധം നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണം വരുന്നത്. കഴിഞ്ഞദിവസം അതിർത്തിയിലെ സംഘർഷത്തിനു പരിഹാരം കാണുന്നതിന് ഇന്ത്യ– ചൈന സേനാ കമാൻഡർമാർ തമ്മിൽ 14 മണിക്കൂർ നടത്തിയ മാരത്തൺ കൂടിക്കാഴ്ചയിലും വ്യക്തമായ പരിഹാരമായിരുന്നില്ല. സ്ഥിതി സങ്കീർണമാണെന്നും വരും ആഴ്‌ചകളിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നുമാണ് സേനാ വൃത്തങ്ങൾ പറയുന്നത്.

Also Read:  ഡോക് ലാം സംഭവത്തിന് ശേഷം ചൈന അതിർത്തിയിൽ പടയൊരുക്കം നടത്തുന്നു

പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ചുഷൂൽ, ഗോഗ്ര, ഡെപസാങ് എന്നിവയടക്കം സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നെല്ലാം പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം പൂർണമായി അംഗീകരിക്കാൻ ചൈന തയാറായിട്ടില്ല. സംഘർഷം ആരംഭിക്കുന്നതിനു മുൻപ് ഏപ്രിൽ അവസാന വാരംവരെ അതിർത്തിയിൽ ഉണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യ.

Also Read:  ഒരു രാജ്യവുമായും യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല; ചൈനീസ് പ്രസിഡന്റ്

പ്രശ്‌നപരിഹാരം നീണ്ടതോടെ, അതിർത്തിയിൽ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികളും സേന വേഗത്തിലാക്കി. ശൈത്യകാലത്തും അതിർത്തിയിലുടനീളം സേനാംഗങ്ങളെ നിലനിർത്തും. കൊടും തണുപ്പിനെ നേരിടാൻ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്‌ത പ്രത്യേക ടെന്റുകൾ അതിർത്തിയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE