ഡോക് ലാം സംഭവത്തിന് ശേഷം ചൈന അതിർത്തിയിൽ പടയൊരുക്കം നടത്തുന്നു

By Staff Reporter, Malabar News
India-China-MalabarNews
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം ഡോക് ലാം സംഭവത്തിന് ശേഷം ചൈന വന്‍ തോതില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 13-ലധികം പുതിയ സൈനിക കേന്ദ്രങ്ങളും, 3 എയര്‍ ബേസുകളും , 5 സ്ഥിരം ഹെലിപോര്‍ട്ടുകളും നിയന്ത്രണ രേഖക്ക് സമീപം പണി കഴിച്ചതായാണ് വിവരങ്ങള്‍. 2017-ലെ ഡോക് ലാം സംഭവത്തിനു ശേഷമാണ് ഇത്തരം നടപടികളിലേക്ക് ചൈനീസ് ഭരണകൂടം തിരിഞ്ഞത്. ആഗോള സുരക്ഷാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സ്ട്രാറ്റ് ഫോര്‍ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഈ വര്‍ഷം മെയിൽ ലഡാക്കിൽ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സേന മേഖലയില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹെലിപോര്‍ട്ടുകളാണ് രാജ്യം പുതുതായി നിര്‍മ്മിച്ചത്.

2017-ലെ ഡോക് ലാം പ്രതിസന്ധിക്ക് ശേഷം ചൈന തങ്ങളുടെ നയം പൂര്‍ണമായും മാറ്റുകയായിരുന്നു, മേഖലയിലെ സൈനിക ശേഷി ഇരട്ടിയാക്കാനാണ് അവര്‍ തീരുമാനിച്ചത്, ഇതിന്റെ ഭാഗമായി മൂന്ന് വർഷത്തിനിടയിൽ നിയന്ത്രണ മേഖലക്ക് അരികിലായി കൂടുതല്‍ കേന്ദ്രങ്ങള്‍ ചൈന സ്ഥാപിച്ചത് ‘ റിപ്പോട്ടില്‍ പറയുന്നു.

Read Also: അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യമില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്‌താവന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE