ഒരു രാജ്യവുമായും യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല; ചൈനീസ് പ്രസിഡന്റ്

By Team Member, Malabar News
Malabarnews_shee jin ping
ഷീ ജിൻപിങ്
Ajwa Travels

ബീജിങ് : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരങ്ങേറുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടയിലും ചൈനക്ക് ഒരു രാജ്യവുമായും യുദ്ധം ചെയ്യാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ചെനീസ് പ്രസിഡന്റ്. യു എന്‍ പൊതുസഭയുടെ 75 ആം സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ചെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ ഒരു രാജ്യവുമായും ശീത യുദ്ധമോ തുറന്ന യുദ്ധമോ ചെയ്യാന്‍ ചൈന ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു രാജ്യത്തിന് മേലും അതിര്‍ത്തി വിപുലീകരിക്കാനോ ആധിപത്യം പുലര്‍ത്താനോ സ്വാധീന മേഖലകള്‍ തേടാനോ ചൈന ശ്രമിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുമായി ഉണ്ടാകുന്ന അഭിപ്രായ വ്യതാസങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാന്‍ ചൈന ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തിന്റെ പേരില്‍ ചൈനയെ കുറ്റപ്പെടുത്തുന്നതിനോടും അദ്ദേഹം പ്രതികരിച്ചു. ഒറ്റക്കെട്ടായി നിന്ന് കോവിഡിനെതിരെ പോരാടണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Read also : കാര്‍ഷിക ബില്‍; അധികാരം കവര്‍ന്നെടുക്കുന്നു; കേരളം സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE