അസാദി കാ അമൃത് മഹോൽസവം; എസ്‌വൈഎസ്‌ തീര്‍ത്ത ഇന്ത്യയുടെ ‘ഭൂപട വലയം’ ശ്രദ്ധേയം

രാജ്യസ്‌നേഹം ഹൃദയത്തിൽ താളം തീർത്തപ്പോൾ ഉയർന്ന ജീവനുള്ള ഈ ഭൂപടം കൗതുകവും ഒപ്പം ശ്രദ്ധേയവുമായി.

By Central Desk, Malabar News
Azadi Ka Amrit Maholsavam; SYS Malappuram Program
Ajwa Travels

മലപ്പുറം: സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത് എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സംരക്ഷണ വലയത്തിൽ ആയിരങ്ങള്‍ അണി നിരന്നു.

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക ഓർമക്കായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഒരു പരമ്പരയാണ് ആസാദി കാ അമൃത് മഹോൽസവ്. ജന പങ്കാളിത്തോടെ ആഘോഷിക്കുന്ന ഈ പരിപാടിയുടെ ഭാഗമായാണ് എസ്‌വൈഎസ്‌ സംരക്ഷണ വലയം മലപ്പുറത്ത് നടന്നത്.

Azadi Ka Amrit Maholsavam; SYS Malappuram Program

മലപ്പുറം സുന്നി മഹല്‍ ജംഗ്ഷനിലാണ് (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗര്‍) സംരക്ഷണ വലയം തീർത്തത്. രാജ്യത്തിന്റെ ഭൂപടമാതൃക തീർക്കാൻ ആവശ്യമായ രീതിയിൽ പ്രത്യേകം നിശ്‌ചയിച്ച ഭാഗത്ത് സ്‌ഥാന വസ്ത്രവും മൂവര്‍ണ തൊപ്പിയും ധരിച്ച ആയിരത്തിലേറെ സംഘടനാ പ്രവർത്തകർ ചിട്ടയോടെ അണിനിരന്നാണ് ഇന്ത്യയുടെ ഭൂപടം തീര്‍ത്തത്.

രാജ്യസ്‌നേഹം ഹൃദയത്തിൽ താളം തീർത്തപ്പോൾ ഉയർന്ന ജീവനുള്ള ഈ ഭൂപടം കൗതുകവും ഒപ്പം ശ്രദ്ധേയവുമായി. സംരക്ഷണ വലയം പരിപാടി സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ സമസ്‌ത ജില്ലാ പ്രസിഡണ്ട് എംടി അബ്‌ദുല്ല മുസ്‌ലിയാരാണ് അധ്യക്ഷ പ്രസംഗം നടത്തിയത്.

Azadi Ka Amrit Maholsavam; SYS Malappuram Program

മനുഷ്യരാൽ തീർത്ത ഭൂപടത്തിന് ചുറ്റും നിശ്‌ചിത അകലത്തില്‍ നേതാക്കളും പ്രവര്‍ത്തകരും വൃത്താകൃതിയില്‍ നിന്ന് ഒരുക്കിയ സംരക്ഷണ വലയം രാജ്യത്തിന്റെ അഖണ്ഡതയും മതേതര ജനാധിപത്യ പാരമ്പര്യവും നിലനിറുത്തുന്നതിന് പ്രതിജ്‌ഞയെടുത്തു. എസ്‌വൈഎസ്‌ സംസ്‌ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവാണ് പ്രവർത്തകർക്ക് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തത്.

Azadi Ka Amrit Maholsavam; SYS Malappuram Program

ഡോ. എംപി അബ്‌ദുസമദ്‌ സമദാനി സ്വാതന്ത്ര്യ ദിന സന്ദേശം നൽകിയ ചടങ്ങിൽ എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തുകയും സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാർഥന നിർവഹിക്കുകയും ചെയ്‌തു. സമസ്‌ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്‌തീൻ കുട്ടി മുസ്‌ലിയാര്‍, പി ഉബൈദുല്ല എംഎല്‍എ, അഡ്വ. വിഎസ് ജോയ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.

Most Read: രണ്ടായിരം വെടിയുണ്ടകളുമായി ഡെൽഹിയിൽ അജ്‌മൽ, റാഷിദ് എന്നിവരുൾപ്പടെ ആറുപേര്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE