‘സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്’: എസ്‌വൈഎസ്‍ വിളംബര റാലി

ഓഗസ്‌റ്റ് 15ന് പരിപാടിയില്‍ അണി നിരക്കുന്നവർ ഇന്ത്യയുടെ അഖണ്ഡതയും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുമെന്ന് പ്രതിജ്‌ഞയെടുക്കും.

By Web Desk, Malabar News
SYS (EK Group) Slogan Rally
എസ്‌വൈഎസ്‌ 'സംരക്ഷണ വല' വിളംബര റാലിയുടെ മുൻനിര
Ajwa Travels

മലപ്പുറം: ‘സ്വതന്ത്ര ഭാരതം; മരിക്കരുത്, മരീചികയാകരുത്’ എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി ഇന്ത്യയുടെ 7ആം സ്വാതന്ത്ര ദിനത്തില്‍ മലപ്പുറം കോട്ടക്കുന്ന് മൈതാനിയില്‍ (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗര്‍) സംഘടിപ്പിക്കുന്ന സംരക്ഷണ വലയത്തിന്റെ പ്രചരണ ഭാഗമായി മലപ്പുറത്ത് വിളംബര റാലി നടന്നു.

ഓഗസ്‌റ്റ് 15ന് കോട്ടക്കുന്നില്‍ നിശ്‌ചിത ഭാഗത്ത് കോട്ട് ധരിച്ച ആമില അംഗങ്ങളെ അണിനിരത്തി ഇന്ത്യയുടെ ഭൂപടം തീര്‍ക്കും. ഭൂപട പ്രതലത്തിലുള്ളവരെ പ്രത്യേകം, ദേശീയ പതാക വര്‍ണത്തില്‍ തിരിച്ചറിയാനായി മൂന്നുവര്‍ണത്തിലുള്ള തൊപ്പികള്‍ ധരിപ്പിച്ച് ശ്രദ്ധേയമായി അണിനിരത്തും. തുടര്‍ന്ന് ഭൂപട മദ്ധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തും. ജില്ലാ കൗണ്‍സിലര്‍മാര്‍ ഭൂപടത്തിന് സംരക്ഷണ വലയം തീര്‍ക്കും. ബഹുജനങ്ങള്‍ സംരക്ഷണ വലയത്തിന് പുറത്ത് അണി നിരക്കും; -ഭാരവാഹികൾ വിശദീകരിച്ചു.

പരിപാടിയില്‍ അണി നിരക്കുന്നവർ ഇന്ത്യയുടെ അഖണ്ഡതയും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുമെന്ന് പ്രതിജ്‌ഞയെടുക്കും. പരിപാടിയുടെ പ്രചരണാര്‍ഥം മഹല്ല്, യൂണിറ്റ്, പഞ്ചായത്ത്, മണ്ഡലം സംഗമങ്ങള്‍, മണ്ഡലം തല സന്ദേശ പ്രയാണം എന്നിവ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കിഴക്കേതല സുന്നി മഹല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച വിളംബര റാലി കോട്ടപടി നഗരം ചുറ്റിയാണ് സമാപിച്ചത്. വിളംബര റാലിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, സയ്യിദ് കെകെഎസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് സ്വാലിഹ് തങ്ങള്‍ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

Most Read: യുഎപിഎ തടവുകാരൻ ഇബ്രാഹിമിന്റെ ജാമ്യം; ഹരജി തള്ളി സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE