യുഎപിഎ തടവുകാരൻ ഇബ്രാഹിമിന്റെ ജാമ്യം; ഹരജി തള്ളി സുപ്രീംകോടതി

By News Desk, Malabar News

ന്യൂഡെൽഹി: മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന മേപ്പാടി സ്വദേശി എൻകെ ഇബ്രാഹിമിന് ജാമ്യം അനുവദിച്ചതിന് എതിരായ എൻഐഎ നൽകിയ ഹരജിയാണ് ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. അതേസമയം,ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകൾക്ക് ബാധകം ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 67 വയസുകാരനായ ഇബ്രാഹിമിന്റെ മോശം ആരോഗ്യാവസ്‌ഥ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇബ്രാഹിമിന് എതിരായ ആരോപണം പ്രാഥമികമായി തന്നെ തെളിഞ്ഞ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്ന് ആയിരുന്നു എൻഐഎയുടെ വാദം. യുഎപിഎ നിയമത്തിലെ 43D(5) പ്രകാരം ജാമ്യം അനുവദിക്കാൻ പാടില്ലെന്നും എൻഐഎ സുപ്രീം കോടതിയിൽ വാദിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവാണ് എൻഐഎയ്‌ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.

Most Read: ശൂന്യവേതനാവധി അഞ്ച് വർഷം മാത്രം; വിജ്‌ഞാപനം പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE