പത്തനംതിട്ട: സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുന്ന എ പത്‌മകുമാറുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി നേതാക്കൾ. ജില്ലാ പ്രസിഡണ്ട് വിഎ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്‌മകുമാറിന്റെ വീട്ടിലെത്തിയത്.
വൈകിട്ട് ഏഴുമണിയോടെയാണ് നേതാക്കളെത്തിയത്. 15 മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടു. ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് കൂടിക്കാഴ്‌ച നടന്നത്. പാർലമെന്ററി രംഗത്തേക്ക് മാത്രമായി വന്നവരെ സംസ്‌ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്ന് പത്‌മകുമാർ പറഞ്ഞിരുന്നു.
വീണാ ജോർജ് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല. പാർട്ടിയിൽ പറയേണ്ടത് പരസ്യമായി പറയേണ്ടി വന്നു. 66ആം വയസിൽ താൻ വിരമിക്കുന്നു. പാർട്ടി വിടില്ലെന്നും അനുവദിച്ചാൽ ബ്രാഞ്ചിൽ പ്രവർത്തിക്കുമെന്നും പത്‌മകുമാർ രാവിലെ പറഞ്ഞിരുന്നു.
സിപിഎമ്മിനെ വെല്ലുവിളിച്ച പത്‌മകുമാറിനെതിരെ ഉടൻ സംഘടനാ നടപടി ഉണ്ടായേക്കും. പാർട്ടി വിടില്ലെന്ന് പറഞ്ഞെങ്കിലും കോൺഗ്രസും ബിജെപിയും ഇതിനോടകം വാതിൽ തുറന്നിട്ട് കഴിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അനുനയ ശ്രമത്തിന്റെ ഭാഗമായി പത്‌മകുമാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി