ജയ്പൂര്‍: ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വോട്ടുനേടാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഹങ്കാരത്തോടെയാണ് ബിജെപി നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്വഭാവം വെച്ച് ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
”ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്, പൊലിപ്പിച്ച് സംസാരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. രാജസ്‌ഥാന്‍, കര്‍ണാടക, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലെല്ലാം ബിജെപി നിലംപരിശായി. സമയം ആയതിന്റെ അടയാളമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. കോണ്‍ഗ്രസ് ശക്‌തമായ തിരിച്ചുവരവ് നടത്തും. അഞ്ച് സംസ്‌ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കും”- സച്ചിന്‍ പറഞ്ഞു.
വിവിധ സംസ്‌ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് എറ്റത്. കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ ജില്ലയായ ഹാവേരിയിലെ സിറ്റിംഗ് മണ്ഡലവും ബിജെപിക്ക് നിലനിർത്താനായില്ല. അതിനാൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതുവിധേനയും മുഖം രക്ഷിക്കാനാണ് ബിജെപി ശ്രമം.
Read also: ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍