ന്യൂഡെല്‍ഹി: ബിജെപി നേതാവ് മനോജ് തിവാരിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനുമുന്നിലെ പ്രതിഷേധത്തിനിടെയാണ് തിവാരിക്ക് പരിക്കേറ്റത്. അദ്ദേഹത്തെ ഡെൽഹി സഫ്ദര്‍ജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛത്ത് പൂജയുമായി ബന്ധപ്പെട്ട് നഗരത്തിലെ കൂടിച്ചേരലുകള്‍ നിരോധിച്ചതില്‍ ഡെല്‍ഹി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയായിരുന്നു തിവാരി. പരിപാടിക്ക് പോകുന്നതിന് മുമ്പ് പ്രതിഷേധത്തിൽ പങ്കെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തുകൊണ്ട് ഒരു വീഡിയോയും തിവാരി പുറത്തു വിട്ടിരുന്നു.
Read also: ലഖിംപൂര്‍ ഖേരി സംഘർഷം; രാഹുൽ ഗാന്ധി നാളെ രാഷ്‍ട്രപതിയെ കാണും