ന്യൂഡെൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ സ്വാതന്ത്ര ദിനമായ ഓഗസ്‌റ്റ് 15ന് പ്രഖ്യാപിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ആരും പ്രതീക്ഷിക്കാത്ത ഒരാൾ അധ്യക്ഷ സ്‌ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ അധ്യക്ഷൻ ജെപി നദ്ദയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ, മുതിർന്ന ബിജെപി നേതാവ് ബിഡി ശർമ, മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയ പേരുകളാണ് ബിജെപിയുടെ അധ്യക്ഷ സ്‌ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്.
മാതൃ സംഘടനയായ ആർഎസ്എസ് അധ്യക്ഷ സ്‌ഥാനത്തേക്ക് ചില പേരുകൾ മുന്നോട്ടുവെച്ചുവെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 2020 ബിജെപി അധ്യക്ഷനായ ജെപി നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. തുടർന്ന് പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തിന് കാലാവധി നീട്ടി നൽകുകയായിരുന്നു. ഈ സമയപരിധി കഴിഞ്ഞിട്ടും പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് നീളുകയായിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!