‘വിമർശനം വ്യക്‌തിപരം’; സുപ്രീം കോടതിക്കെതിരായ പരാമർശങ്ങൾ തള്ളി ബിജെപി

നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങളാണ് ബിജെപി തളളിയത്. സുപ്രീം കോടതിക്കും ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്നയ്‌ക്കുമെതിരെയായിരുന്നു ഇവരുടെ പരാമർശങ്ങൾ.

By Senior Reporter, Malabar News
supreme_court
Ajwa Travels

ന്യൂഡെൽഹി: സുപ്രീം കോടതിക്കെതിരെ പാർട്ടി അംഗങ്ങൾ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി. നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങളാണ് ബിജെപി തളളിയത്. സുപ്രീം കോടതിക്കും ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്നയ്‌ക്കുമെതിരെയായിരുന്നു ഇവരുടെ പരാമർശങ്ങൾ.

നേതാക്കളുടെ പരാമർശങ്ങൾ വ്യക്‌തിപരമാണെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് യോജിപ്പില്ലെന്നും വ്യക്‌തമാക്കിയ ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ഇരുനേതാക്കൾക്കും നിർദ്ദേശം നൽകി. രാജ്യത്ത് മതസംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതി ആണെന്നായിരുന്നു കഴിഞ്ഞദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമർശം.

”ജുഡീഷ്യറിയെയും രാജ്യത്തെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെയും കുറിച്ച് ബിജെപി എംപി നിഷികാന്ത് ദുബേയും ദിനേശ് ശർമയും നടത്തിയ പരാമർശങ്ങളുമായി ബിജെപിക്ക് ബന്ധമില്ല. ഇവ വ്യക്‌തിപരമായ പരാമർശങ്ങളാണ്. എന്നാൽ, ബിജെപി ഇത്തരം പരാമർശങ്ങൾ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ഇല്ല. ഇത്തരം പരാമർശങ്ങളെ ബിജെപി തള്ളിക്കളയുന്നു.

ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിർദ്ദേശങ്ങളും വിധികളും പൂർണമനസോടെ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. സുപ്രീം കോടതി ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിർത്തുന്ന ശക്‌തമായ തൂണുമാണെന്ന് ബിജെപി വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് ആ നേതാക്കളോടും മറ്റുള്ളവരോടും നിർദ്ദേശം നൽകിയിട്ടുണ്ട്”- നദ്ദ സാമൂഹിക മാദ്ധ്യമത്തിൽ പറഞ്ഞു.

സുപ്രീം കോടതി പരിധിവിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ദുബേ പറഞ്ഞത്. രാഷ്‍ട്രപതിയാണ് ചീഫ് ജസ്‌റ്റിസിനെ നിയമിക്കുന്നത്. പാർലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നത്. നിങ്ങളിപ്പോൾ പാർലമെന്റിനോട് ആജ്‌ഞാപിക്കുകയാണോ? നിങ്ങളെങ്ങനെയാണ് പുതിയ നിയമങ്ങളുണ്ടാക്കുന്നത്?

രാഷ്‍ട്രപതി മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഏത് നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? നിങ്ങൾ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണോ ആഗ്രഹിക്കുന്നത്? പാർലമെന്റ് കൂടുമ്പോൾ ഇക്കാര്യത്തിൽ ചർച്ച വേണമെന്നും ദുബേ പറഞ്ഞു. ബില്ലുകൾ പാസാക്കുന്നതിൽ രാഷ്‍ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ചുള്ള സുപ്രീംകോടതി ഉത്തരവിനെ തുടർന്നായിരുന്നു വിമർശനം.

Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE