ബിഹാറിലെ പടക്ക നിർമാണശാലയിലെ സ്‍ഫോടനം; മരണം 14 ആയി

By Team Member, Malabar News
Blast In Firecracker Factory And 14 Were Died
Ajwa Travels

പട്‌ന: ബിഹാറിലെ ഭഗൽപൂരിലെ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്‍ഫോടനത്തിൽ മരണം 14 ആയി. കൂടാതെ 7 പേരാണ് നിലവിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്. മരിച്ചവരിൽ രണ്ടു സ്‌ത്രീകളും ആറു മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നുണ്ട്. ഇന്നലെ രാത്രി 11.30ഓടെയാണ് സ്‌ഫോടനം നടന്നത്.

സ്‍ഫോടനം നടന്ന കെട്ടിടത്തിന്റെ ഉടമയായ നവീൻ ആതിഷ്ബാജിനും സ്‍ഫോടനത്തിൽ പരുക്കേറ്റു. നവീനിന്റെ പിതാവ് മഹേന്ദ്ര മണ്ഡലും സ്‍ഫോടനത്തിൽ മരിച്ചു. സ്‍ഫോടനം നടന്ന ഇരുനില കെട്ടിടടവും തൊട്ടടുത്തുള്ള മൂന്നു കെട്ടിടങ്ങളും തകരുകയും ചെയ്‌തു.

അനധികൃത പടക്ക നിർമാണ ശാലയിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബുകളും, വെടിമരുന്നും, പടക്കങ്ങളുമാണ് അപകടത്തിന് കാരണമായത്. ഫോറൻസിക്‌ വിദഗ്‌ധർ സ്‍ഫോടനം നടന്ന കെട്ടിടത്തിൽ പരിശോധന നടത്തി. 2018ലും 2020ലും ഇതേ കെട്ടിടത്തിൽ സ്‍ഫോടനം ഉണ്ടായെങ്കിലും പോലീസ് നടപടി എടുത്തില്ലെന്ന് ഭഗൽപൂർ എംഎൽഎ അജിത് ശർമ്മ ആരോപിച്ചു.

Read also: റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ യുഎൻ; കമ്മീഷനെ നിയോഗിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE